പൂക്കോട്ടുംപാടം: അമരമ്പലത്ത് പ്ലാസ്റ്റിക് പരിശോധന കര്‍ശനമാക്കി. പൂക്കോട്ടുംപാടം ആഴ്ചചന്തയില്‍ പരിശോധന നടത്തി പിഴ അടപ്പിച്ചതോടെ പ്രതിഷേധമായി വ്യാപാരികള്‍ എത്തി. തുടര്‍ന്ന് പരിശോധന നിര്‍ത്തി അധികൃതര്‍ മടങ്ങി.
പൂക്കോട്ടുംപാടത്ത് ശനിയാഴ്ചകളില്‍ നടക്കുന്ന ആഴ്ചചന്തയിലാണ് അന്‍പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി പിഴ ഈടാക്കിയത്.
അമരമ്പലം പിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.രാജീവ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രേമന്, അജു പി.നായര്‍ എന്നിവരാണ് പരിശോധക്ക് എത്തിയത്. പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തിയ കടകളില്‍ നിന്ന് 4000 രൂപയോളം പിഴ ഈടാക്കി. എന്നാല്‍ ആഴ്ച ചന്തയില്‍ മാത്രമേ അധികൃതര്‍ പരിശോധന നടത്തുന്നുള്ളൂവെന്നും പൂക്കോട്ടും പാടത്തെ വലിയ കടകളില്‍ പരിശോധന നടത്തുന്നില്ലെന്നും ആരോപിച്ച് ആഴ്ച ചന്തയിലെ വ്യാപാരികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പും പ്ലാസ്റ്റിക് പരിശോധന വ്യാപാരികള്‍ സംഘടനകള്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: