നിലമ്പൂര്‍: കെപിസിസി അംഗം ആര്യാടന് ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ കണ്ടെത്തിയത് കോടികളുടെ ക്രമക്കേടെന്ന് വിവരാവകാശ രേഖ.
ഉദ്യോഗാര്‍ത്ഥിയായ നൗഫല്‍ അമ്പലന്‍ ബാങ്കിനെതിരെ നല്കിയ പരാതിയെ തുടര്‍ന്നാണ് സംസ്ഥാന സഹകരണവകുപ്പ് അന്വേഷണം നടത്തിയത്. നിലമ്പൂര്‍ താലൂക്കില്‍ 24 ബ്രാഞ്ചുകളും 900 കോടിരൂപ ആസ്തിയുള്ള നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് കാലങ്ങളായി ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്.
നിലമ്പൂരിലുള്ള ഹെഡ് ഓഫീസ് കെട്ടിട നവീകരണത്തിന്റെ മറവിലാണ് വന്‍ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. വിലപിടിപ്പുള്ള മരഉരപ്പടികളടക്കം കടത്തി കൊണ്ട് പോയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്‍പത് കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തിയിലും അഴിമതി നടന്നിട്ടുണ്ട്. ചെയര്മാന് ഉപയോഗിക്കാന്‍ വാഹനം ഉണ്ടായിരിക്കേ, അനുമതി ഇല്ലാതെ പുതിയ ഇന്നോവ കാര്‍ വാങ്ങിയതും പേഴ്സണല്‍ ഡ്രൈവറെ താല്കാലിക നിയമനക്കാരായി നിയമിച്ചതിലും വാഹനം ബാങ്ക് ആവശ്യങ്ങള്‍ക്ക് അല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതും ക്രമക്കേടില്‍ ഉള്‍പ്പെടുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ നിയമവിരുദ്ധമായി ജോലിയില്‍ നിയമിച്ചതിലും ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ട്. സഹകരണ നിയമം വകുപ്പ് 68(1) പ്രകാരം അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഉദ്യോസ്ഥര്‍ നടപടികള്‍ താമസിപ്പിക്കുകയാണ് ആരോപിച്ച് പരാതിക്കാരന് സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: