താനൂര്‍: മുസ്ലീം ലീഗ്-സിപിഎം സംഘര്‍ഷത്തിന് പുതിയ മാനം. ഇകെ വിഭാഗം സംഘടിപ്പിച്ച നബിദിന റാലിക്ക് നേരെ എപി വിഭാഗത്തിന്റെ ആക്രമണം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. 16 കുട്ടികള്‍ക്കും പരിക്കുണ്ട്.
നിരവധി കുട്ടികള്‍ക്കും പരിക്കേറ്റു. പുതിയ കടപ്പുറം സ്വദേശികളായ കാക്കാന്റെ പുരക്കല്‍ സക്കറിയ (29), പുത്തന്‍ പുരയില്‍ അഫ്സല്(25), പള്ളിമാഞ്ഞാന്റെ പുരക്കല്‍ അര്‍ഷാദ് (20), പള്ളിമ്മാന്റെ പുരക്കല്‍ സെയ്തുമോന്‍ (55), പുത്തന്‍പുരയില്‍ അന്‍സാര്‍ (20), പുത്തന്‍പുരയില്‍ അഫ്സാദ്( 20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. തേവര് കടപ്പുറത്ത് നിന്നാണ് രാവിലെ റാലി ആരംഭിച്ചത്.
ബീച്ച് റോഡിലെ പള്ളിക്ക് സമീപത്ത് വെച്ച് റാലിക്കിടയിലേക്ക് പതിനഞ്ചോളം വരുന്ന അക്രമിസംഘം ഇരച്ചുകയറുകയും വടിവാള്‍, ഇരുമ്പുദണ്ഡ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ അദില്‍ഷാ(13), ഉനൈസ്(11), റില്ഷാന്(10), ഷിദഷാറുല് ഹഖ്(14), ഷാഹിദ്(11), ഷെമീം(8), ആദില്‍(12), ഫാരിസ്(13), ഫറാസ്(16), മുഹമ്മദ് സിനാന്(14), ഹലീദ് (10), റംഷാദ് (11), അസ്ലം(10), ഇര്ഫാന്(11), സജാദ്(11), അനസ്(8) എന്നീ കുട്ടികള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. റാലിക്കിടെ ചിതറിയോടിയ പല വിദ്യാര്‍ത്ഥികളേയും കാണാനില്ലെന്ന പരാതിയുമുണ്ട്.
ഉണ്ണ്യാലില്‍ സിപിഎം-ലീഗ് സംഘര്‍ഷം പതിവായിരുന്നു. തങ്ങള്‍ക്കൊപ്പം നില്ക്കുന്ന എപി സുന്നി വിഭാഗത്തെ ഉപയോഗിച്ചാണ് സിപിഎം ലീഗ് പ്രവര്‍ത്തകരായ ഇകെ സുന്നികളെ നേരിടുന്നത്. മുമ്പ് വെറും രാഷ്ട്രീയ സംഘര്‍ഷമായിരുന്ന ഇതിനെ ഒരു മതത്തിലെ ആഭ്യന്തര പ്രശ്നമാക്കി മാറ്റുകയാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: