തിരുരങ്ങാടി: പന്താരങ്ങാടിയിലെ അന്യാധീനപ്പെട്ട മൈലിക്കല്‍ ശ്മശാനഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം നാളെയെത്തും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ രണ്ട് പ്രമുഖ തറവാട്ടുകാര് ശ്മശാനാവശ്യത്തിനായി നീക്കിവെച്ച ഒന്നര ഏക്കറോളം ഭൂമിയാണ് കയ്യേറ്റം കാരണം അന്യാധീനപ്പെട്ടത്. കഴിഞ്ഞ നഗരസഭാ കാലയളവില്‍ ശ്മശാനത്തിനായി 25 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും ഭൂമിയുടെ അപര്യാപ്തത കാരണം പദ്ധതി ലാപ്സാവുകയായിരുന്നു. ശ്മശാനമില്ലാത്തതു കാരണം തിരുരങ്ങാടി നഗരസഭയില്‍ ഹൈന്ദവ മരണാനന്തര ക്രിയകള്‍ക്ക് ഏറെ ബുദ്ധിമുട്ടിയിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ചതുപ്പ് നിലത്തിലെ വെള്ളക്കെട്ടിലൂടെ തോണിയില്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്ശ്മശാനഭൂമി സംരക്ഷിക്കണമെനന്നും ആധുനിക രീതിയിലുള്ള വാതകശ്മശാനം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തിരൂരങ്ങാടിമുന്സിപ്പല് കമ്മറ്റി പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. ഹൈന്ദവ സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: