താനൂര്‍: കോര്മന്തല എ.എം.എല്‍.പി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാരിന്റെ ചലഞ്ച് ഫണ്ടില്‍ നിന്ന് 7.5 ലക്ഷം അനുവദിക്കുമെന്ന് വി. അബ്ദുറഹിമാന് എംഎല്‍എ അറിയിച്ചു. സ്കൂളില്‍ ഐടി ഉപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍പേഴ്സണ്‍ സി. കെ. സുബൈദ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എം.പി. അഷ്റഫ്, കെ.പി.സി. അലി അക്ബര്‍, ഹെഡ്മിസ്ട്രസ് സൈനബ ടി.പി, പിടിഎ പ്രസിഡന്റ് എം. ചെറിയ ബാവ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: