കുറ്റിപ്പുറം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതിനെ ചോദ്യം ചെയ്ത സേവാഭാരതിക്കെതിരെ മന്ത്രിയുടെ പ്രതികാര നടപടി. സേവാഭാരതിയുടെ മിനിപമ്പയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ വൈദ്യുതി മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു.
വര്‍ഷങ്ങളായി അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി ഇവിടെ സേവാഭാരതി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ക്ക് എന്ത് സഹായത്തിനും 24 മണിക്കൂറും സേവാഭാരതി മിനിപമ്പയിലുണ്ടാവും. ഇത്തവണ മന്ത്രിയുടെ ചില വിശ്വാസങ്ങളെ ഹനിക്കുന്ന ഇടപെടലുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സേവാഭാരതി ഉന്നയിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് വൈദ്യുതി വിച്ഛേദിച്ചത്. മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: