തിരൂര്‍: ആയിരക്കണക്കിന് രോഗികള്‍ ദിവസവുമെത്തുന്ന തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിന്റെ അവസ്ഥ ദയനീയം. പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള റോഡുകള്‍ കുഴിയടച്ചും മോടികൂട്ടിയും ദ്രുതഗതിയില്‍ നിര്‍മാണം നടക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാതകള്‍ മിക്കതും തകര്‍ന്ന് കിടക്കുകയാണ്. ജില്ലാ ആശുപത്രി റോഡ് പൊട്ടിത്തകര്‍ന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡില്‍ പലയിടങ്ങളിലായുള്ള കുഴികളില്‍ വാഹനങ്ങള്‍ ചാടി ബുദ്ധിമുട്ടുണ്ടാകുന്നു. കൂടാതെ കല്ലും ചരലും മെറ്റലും പൊങ്ങിയതും അപകടങ്ങള്‍ക്കിടയാക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് കരിങ്കല്‍ച്ചീളുകള്‍ തെറിക്കുന്നതു പതിവായിട്ടുണ്ട്. റോഡ് തകര്‍ന്നതിനാല്‍ ജില്ലാ ആശുപത്രി, തൃക്കണ്ടിയൂര്‍ ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകള്‍ ഓടാന്‍ തയാറാകാത്തതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: