തിരൂര്‍: പഴയ ഗ്രാമഫോണ്‍ വല്ലതും കേടായി വീട്ടിലിരിപ്പുണ്ടെങ്കില് ഇനി പുരാവസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുത്തേണ്ട. അജിത് കുമാറിന് കൊടുത്താല്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തനക്ഷമമാക്കി തിരികെ തരും. താനൂര്‍ തെയ്യാലിങ്ങലിലെ പൂഴിക്കല്‍ അജിത്കുമാറാണ് ഗ്രാമഫോണിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
പഴയതിനെയെല്ലാം പുരാവസ്തുവായി മാറ്റിവെക്കുന്ന പുതുതലമുറയുടെ മുന്നില്‍ മെഗാഫോണിന്റെ പുതിയ രൂപമുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റുകയാണ് അജിത്. ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരനായ അജിത് കുമാര്‍ സ്വന്തം ഭാവനകളിലാണ് ഗ്രാമഫോണിന് ജീവന് നല്‍കിയിരിക്കുന്നത്.
ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ഉദ്യമം വിജയിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പഴയഗ്രാമഫോണിനെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നവര്‍ക്ക് മുന്നിലേക്ക് അതിലേറെ കൗതുകങ്ങള്‍ നിറഞ്ഞതായി അജിത്കുമാര്‍ തയാറാക്കിയ പുതിയ ഗ്രാമഫോണ്‍. പൂര്‍ണ്ണമായും സ്റ്റീലിലാണ് നിര്‍മ്മാണം.അഞ്ച് വോള്‍ട്ട് ട്രാന്‍സ്ഫോഫോര്‍മര്‍, ആംബ്ലിഫയര്‍, സ്പീക്കര്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: