അങ്ങാടിപ്പുറം: തളി മഹാദേവക്ഷേത്രത്തില്‍ ആരാധന സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
തിരുമാന്ധാംകുന്ന് ഭഗവതിക്ക് പത്മമിട്ട് പ്രത്യേക പൂജയും നടത്തി. തുടര്‍ന്ന് തളി ക്ഷേത്രത്തില്‍ നിന്ന് തിരുമാന്ധാംകുന്നിലേക്ക് ശോഭായാത്ര നടന്നു. അതിന് ശേഷം തിരുമാന്ധാംകുന്ന് സന്നിധിയില്‍ നടന്ന ലളിതസഹസ്രനാമാര്‍ച്ചന ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തളി നാരായണലയത്തില് നടന്ന അനുസ്മരണ സമ്മേളനം ആര്.ഹരി ഉദ്ഘാടനം ചെയ്തു. എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. വി.കെ.വിശ്വനാഥന്, എ.സി.വേണുഗോപാല്രാജ, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ.എ.മോഹനന്, ക്ഷേത്ര ഭരണസമിതി സെക്രട്ടറി നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: