തിരൂര്‍: വീട്ടില്‍ നിന്ന് മൂന്നുപവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നിനും അഞ്ചിനുമിടക്കാണ് സംഭവം. തിരുനാവായ അനന്താവൂരിലെ കുണ്ടിലങ്ങാടി ഇ.പി.അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അടുക്കള ഭാഗത്തെ ഓട് പൊളിച്ച് അകത്ത് കയറിയ കള്ളന് കുട്ടികള്‍ കിടന്നുറങ്ങുകയായിരുന്ന മുറിയില്‍ കയറി. അഷ്റഫിന്റെ മകള്‍ റിന്‍ഷാ ഫെബിന്റെ ഒരു പവന്റെ കൈ ചെയിന്‍ സഹോദര പുത്രി സഫ്നയുടെ രണ്ടുപവന്റെ പാദസരങ്ങള്‍, അരപവന്റെ കൈ ചെയിന്‍ എന്നിവയാണ് മോഷ്ടിച്ചത്. ഉറക്കത്തിലായ കുട്ടികളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ യന്ത്രം ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. മുറിച്ചെടുത്ത ആഭരണങ്ങളുടെ കഷ്ണങ്ങള്‍ കട്ടിലില്‍ നിന്ന് കണ്ടെടുത്തു.
മോഷണം ശേഷം കള്ളന് മുറികളുടെ വാതിലുകള്‍ അടച്ചാണ് രക്ഷപ്പെട്ടത്. പരാതിയില്‍ കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: