അങ്ങാടിപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യബസ് നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. ഇന്നലെ വൈകിട്ട് അങ്ങാടിപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ പുഴക്കാട്ടിരിയിലാണ് അപകടം നടന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിയിട്ട ബസ് നിര്‍ത്താതെ പോകുകയായിരുന്നു. കോട്ടക്കല്‍ നിന്ന് അങ്ങാടിപ്പുറത്തേക്ക് പോകുകയായിരുന്ന ടി.പി.ബ്രദേഴ്സ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. കുട്ടിയെ ഇടിച്ചെന്ന് മനസിലായിട്ടും ബസ് നിര്‍ത്താതിനെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. അങ്ങാടിപ്പുറത്ത് വെച്ച് ബസിനെ പിടികൂടി. ബസ് ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാട്ടുകാരെ പെരിന്തല്‍മണ്ണ പോലീസ് ഇടപെട്ട് ശാന്തരാക്കി. ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്. പെരിന്തല്‍മണ്ണ മേഖലയില്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുലാമന്തോള്‍ ആലംപാറയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: