മലപ്പുറം: മഞ്ചേരി ടൗണില്‍ വീണ്ടും ഗതാഗത പരിഷ്കാരം നടപ്പാക്കാനുള്ള ഗതാഗത റഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് യൂണിറ്റ് യോഗം പ്രതിഷേധിച്ചു. മുന്‍പ് പരിഷ്കരിച്ചു നടപ്പാക്കി കോടതി ഉത്തരവുമൂലം പിന്‍വലിച്ച അതേ പരിഷ്കാരം തന്നെയാണ് വീണ്ടും നടപ്പാക്കാനുദ്ദേശിക്കുന്നതായും ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് പി. കെ. മൂസ ഉദ്ഘാടനം ചെയ്തു. ഒ. വി. മാനു കുരിക്കള്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ. വി. അബ്ദുറഹ്മാന് (പ്രസിഡന്റ്), ഒ. വി. മാനു കുരിക്കള്‍ (ജന. സെക്രട്ടറി), പി. ഹംസ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: