മഞ്ചേരി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണത്തിന്റെ മറവില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി ആരോപണം. ഇത് വിവിധ ഭവന നിര്‍മ്മാണ പദ്ധതികളും പ്രതിസന്ധിയിലാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ലെന്‍സ് ഫെഡ് മഞ്ചേരി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.അബ്ദുല്‍ ജമീര്‍, പ്രസിഡന്റ് കെ.മുസാഫര്‍ അഹമ്മദ്, ഖജാന്‍ജി എന്‍.എം.മുജീബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: