മലപ്പുറം: പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് റദ്ദാക്കി. വോട്ടര്‍ രജിസ്ട്രേഷന് ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇലക്ടറല്‍ രജിസ്ട്രേഷന് ആഫീസറായ പൊന്നാനി നഗരസഭാ സെക്രട്ടറി പട്ടികയില്‍ സമ്മതിദായകരുടെ പേര് ഉല്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന് നടപടി സ്വീകരിച്ചത്. കരട് വോട്ടര്പട്ടികയിന്മേല് ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയും അന്വേഷണം നടത്തിയും പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഡിസംബര്‍ 12ന് പ്രസിദ്ധീകരിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. തുടര്‍ മേല്‍നോട്ടം വഹിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: