അരീക്കോട്: മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വൊളന്റിയര്‍മാര്‍ ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമിട്ടു.
ഗ്രാമീണര്‍ക്ക് സഹായകമാവുന്ന പ്രധാനമന്ത്രി ഗ്രാമീണ കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതിക്കാണ് എന്‍എസ്എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമമായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മലില്‍ തുടക്കമായത്. ദത്ത് ഗ്രാമത്തിലെ നിവാസികള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍, ആദിവാസി വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ആര്‍ഡിഒ ജെ. ഒ. അരുണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, ബ്ലോക്ക് മെമ്പര്‍മാരായ അബ്ദുള്‍ റൂഫ്, പി.കെ. അബ്ദുറഹിമാന്, കൃഷി ഓഫിസര്‍ എമിപോള്‍, മുഹമ്മദ് ബഷീര്‍ എ. എം, പ്രോഗ്രാം ഓഫീസര്‍ എം. കൃഷ്ണനുണ്ണി, ഡോ. ബിന്ദു പി. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: