തിരൂര്‍: മുന്നറിയിപ്പില്ലാതെ റോഡ് അറ്റകുറ്റപ്പണി നടത്തിയത് ജനങ്ങളെ വലച്ചു. താഴേപ്പാലം ബൈപ്പാസ് റോഡിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് പണി തുടങ്ങിയത്.
ഇതോടെ താഴേപ്പാലത്ത് ബൈപ്പാസിലേക്ക് വന്നുകയറിയ വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് വണ്‍വേ ആയതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും വലഞ്ഞു.
രാവിലെ തീരേണ്ട ജോലിയായിരുന്നെങ്കിലും റോഡിലെ കുഴികള്‍ ഏറെയായതിനാല്‍ പണി നീളുകയായിരുന്നുവെന്നാണ് കരാറുകാരന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: