തിരൂര്‍: നഗരമധ്യത്തിലെ സിറ്റി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു. മില്‍മ ബൂത്തിന് മുന്‍വശത്തുള്ള സീബ്രാലൈനാണ് കാല്‍നടയാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നത്.
സീബ്രാ ലൈന്‍ കാല്നടയാത്രക്കാര്ക്കുള്ളതാണെന്നും വാഹനം നിര്‍ത്തി കൊടുക്കണമെന്നും ബോധമില്ലാതെ ചില ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ദിവസവും നാലും അഞ്ച് ആളുകളാണിവിടെ വണ്ടിയിടിച്ച് വീഴുന്നത്. പരിസരത്തെ കച്ചവടക്കാരെല്ലാം ഈ കേസുകളുടെ സാക്ഷികളായി കോടതി കയറേണ്ട ഗതികേടിലുമാണ്. തിരൂര്‍ പോലീസ് സ്റ്റേഷന്റേയും, ആര്‍ടി ഓഫീസിന്റേയും വിളിപ്പാടകലെയാണ് ഈ കുരുതിക്കളം എന്നതാണ് വിരോധാഭാസം.
ഒന്നിലേറെ തവണ അപകടം നടന്ന ഇവിടെ പ്രത്യേക ശ്രദ്ധചെലുത്താന്‍ ട്രാഫിക് പോലീസും തയ്യാറാകുന്നില്ല. അപകടം നടന്നതിന് ശേഷം സാക്ഷികളായവരെ ക്രൂശിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാനോ പിഴ ഈടാക്കാനോ പോലീസ് ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: