കരുവാരക്കുണ്ട്: കുട്ടത്തി അമ്പലക്കുന്ന് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവം സമാപിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച അഞ്ചിന് മാമ്പറ്റ ആറാട്ടുകടവില്‍ നിന്ന് ആരംഭിച്ച തിരിച്ചെഴുന്നള്ളത്തില്‍ നൂറുകണക്കിന് താലപ്പൊലിയേന്തിയ അമ്മമാരുടെയും ഗജവീരന്മാരും നൂറിലധികം വാദ്യമേളക്കാരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
ആറരയോടെ തിരിച്ചെഴുന്നള്ളത്ത് കുട്ടത്തി മഹാശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ക്ഷേത്ര പരിസരം ജനസാഗരമായി മാറി. ഉച്ചയ്ക്ക് ആറാട്ടുകടവില്‍ വച്ച് പ്രസാദഊട്ടും നടന്നു. ഉത്സവദിവസങ്ങളില്‍ ഒരുക്കിയ സമൂഹസദ്യയിന് നാനാജാതി മതസ്ഥര്‍ പങ്കെടുത്തു.
ഉത്സവത്തിന്റെ ഭാഗമായി അഞ്ച് ദേശങ്ങളില്‍ നിന്നും മാമ്പറ്റ ആറാട്ടുകടവിലേക്ക് ഘോഷയാത്രയായാണ് ഭക്തജനങ്ങള്‍ എത്തി ചേര്‍ന്നത്.
ചടങ്ങുകള്‍ക്ക് ക്ഷേത്രം മാര്‍ഗദര്‍ശി എന്‍.എന്‍.രാജീവ് ജി അഗസ്ത്യമല, പുതുമന ഹരിഹരന് നമ്പൂതിരിപ്പാട്, കെ.എസ്.ബി.ഭട്ട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: