പെരിന്തല്‍മണ്ണ: വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ നൂപുരധ്വനികള്‍ വിസ്മയം തീര്‍ത്ത രണ്ടാംദിവസം വള്ളുവനാടന്‍ മുന്നേറ്റം. 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 684 പോയിന്റുകളുമായി വള്ളുവനാട് സങ്കുലാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള പൊന്നാനിക്ക് 403 പോയിന്റും മൂന്നും നാലും സ്ഥാനത്തുള്ള അരിയല്ലൂര്‍, കൊടുവായൂര്‍ സങ്കുലുകള്ക്ക് 299 പോയിന്റുകള്‍ വീതവുമാണുള്ളത്.
എല്‍പി വിഭാഗത്തില്‍ 43 പോയിന്റുകളുമായി വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനാണ് മുന്നില്‍. രണ്ടാംസ്ഥാനം പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാനികേതനും എളങ്കൂര്‍ അംബിക വിദ്യാമന്ദിറും 39 പോയിന്റുകള്‍ നേടി പങ്കിടുന്നു. 34 പോയിന്റുകള്‍ നേടിയ കോട്ടക്കല്‍ വിദ്യാഭവന്, കവുപ്ര ശ്രീവിവേകാനന്ദ വിദ്യാനികേതന്‍, എരമംഗലം ശ്രീവ്യാസ വിദ്യാനികേതന്‍ എന്നിവരാണ് മൂന്നാംസ്ഥാനത്ത്.
യുപി വിഭാഗത്തില്‍ പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന് 60 പോയിന്റുകളുമായി ഒന്നാംസ്ഥാനത്തും 58 പോയിന്റുള്ള കൊടുവായൂര്‍ വ്യാസവിദ്യാനികേതന്‍ രണ്ടാംസ്ഥാനത്തും നില്ക്കുന്നു. 55 പോയിന്റ് നേടിയ ഒഴൂര്‍ വേദവ്യാസ വിദ്യാനികേതനാണ് മൂന്നാംസ്ഥാനം.
ഹൈസ്ക്കൂള് വിഭാഗത്തില്‍ 103 പോയിന്റ് നേടിയ പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനാണ് ഒന്നാംസ്ഥാനത്ത്. 74 പോയിന്റ് കരസ്ഥമാക്കി കൊടുവായൂര്‍ വ്യാസവിദ്യാനികേതന്‍ രണ്ടാംസ്ഥാനത്തുണ്ട്. കോട്ടക്കല്‍ വിദ്യാഭവന്, ഒഴൂര്‍ വേദവ്യാസ വിദ്യാനികേതന്‍, വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ എന്നിവര്‍ 42 പോയിന്റുകളുമായി മൂന്നാംസ്ഥാനം പങ്കിടുന്നു.
വള്ളുവനാടന്‍ മണ്ണില്‍ കലയുടെ ഉത്സവമേളം തീര്‍ത്ത കലോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: