മലപ്പുറം: വാക്സിന് വിഷയത്തില്‍ അലോപ്പതി ഡോക്ടര്‍മാരുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് ആരോഗ്യ അവകാശ സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനത്തിന് വാക്സിനേഷന് സംബന്ധിച്ചുള്ള ആശങ്ക അകലാന്‍ നിഷ്പക്ഷമായ സംവാദം അത്യാവശ്യമാണ്. ഏകപക്ഷീയമായ ഒരു തീരുമാനങ്ങളും അംഗീകരിക്കില്ല. സംവാദത്തിനായുള്ള സ്ഥലം, തീയതി, സമയം, വേദി വിഷായാവതാരകരുടെയും പങ്കെടുക്കുന്നവരുടെയും എണ്ണം എന്നിവ സമവായത്തില്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.പി.എ.പൗരന്, ഡോ.പി.എ.കരീം, ഖദീജ നര്‍ഗ്ഗീസ്, ഷുഹൈബ് റിയാലു, മൂജീബ് കോക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: