മലപ്പുറം: ജനകീയ അയ്യപ്പന് വിളക്ക് മഹോത്സവം ഇന്ന് മലപ്പുറം എംഎസ്പി എല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
അയ്യപ്പന് വിളക്കിന് തുടക്കം കുറിച്ചുകൊണ്ട് അയ്യപ്പന് വിളക്ക് പാര്‍ട്ടി പുലിയാനംകുന്ന് ശങ്കരനാരായണന് നായരും സംഘത്തേയും ക്ഷേത്ര പരിസരത്ത് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ അയ്യപ്പന് വിളക്ക് നടക്കുന്ന വേദിയിലേക്ക് ആനയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അയ്യപ്പന് വിളക്കിന്റെ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് നാലിന് ചരിത്ര പ്രസിദ്ധമായ മലപ്പുറം കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്ര പരിസരത്തു നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും. ശുകപുരം ദിലീപിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം, പൂക്കാവടി, മയിലാട്ടം, കാവടിയാട്ടം, കുമ്പാട്ടം, വേഷവിധാനങ്ങളും താലപ്പൊലി എന്നിവയും നടക്കും. മംഗലാംകുന്ന് അയ്യപ്പന് തിടമ്പേറ്റും. മണ്ണൂര്‍ ശിവക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് അയ്യപ്പന് വിളക്ക് നടക്കുന്ന മലപ്പുറം എംഎസ്പി എല്‍ പി സ്കൂള്‍ മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് അയ്യപ്പന് വിളക്കിന് തുടക്കമാവും. ഞായറാഴ്ച പുലര്‍ച്ചെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: