എടപ്പാള്‍: കുറ്റിപ്പാലയില്‍ തിങ്കളാഴ്ച മതസൗഹാര്‍ദ ദേശവിളക്ക് നടത്തും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രി കെ. ടി. ജലീല്‍, വി. ടി. ബല്‍റാം എംഎല്‍എ, കെ. പി. മാധവന്, സി. രാമകൃഷ്ണന്, കെ. ഭാസ്കരന് വട്ടംകുളം തുടങ്ങി വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ വിളക്കില്‍ പങ്കെടുക്കും.
3000ത്തോളം പേര്‍ക്ക് അന്നദാനം, താലമെടുത്ത 500ഓളം വനിതകളുടെ അകമ്പടിയോടെ ചെമ്പുഴ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഭജന, തായമ്പക, അയ്യപ്പന് പാട്ട്, തിരിഉഴിച്ചില്‍ എന്നിവ വിളക്കിന്റെ ഭാഗമായി നടക്കും.
എറവക്കാട് രാഘവന് സ്വാമിയാണ് വിളക്കു പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: