മങ്കട: മങ്കട ഗ്രാമപഞ്ചായത്തില്‍ പരിരക്ഷ പദ്ധതിയുടെ പേരില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശരായ രോഗികളുടെ അവകാശം നിഷേധിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കല്ലിങ്ങല്‍ ഉണ്ണി അദ്ധ്യക്ഷനായി. രാമചന്ദ്രന്, രാജീവ് മാടമ്പത്ത്, മനോമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: