തവനൂര്‍: യുഡിഎഫ് അംഗം രാജിവെച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വോട്ടിനിടാതെ തള്ളി.
മുസ്ലീം ലീഗിലെ എട്ടാം വാര്‍ഡ് മെമ്പര്‍ നാസറാണ് അംഗത്വം രാജിവെച്ചത്. നിലവിലെ പ്രസിഡന്റിന് അനുകൂലമായി വോട്ട് വോട്ടുചെയ്യാനുള്ള യുഡിഎഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇതോടെ ക്വാറം തികയാതെ വരികയും അവിശ്വാസം വോട്ടിനിടാതെ തള്ളുകയുമായിരുന്നു.
സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കെ.പി.സുബ്രഹ്മണ്യന് യുഡിഎഫ് പിന്തുണയോടെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്. പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സിപിഎം. പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്.
അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രസിഡന്റ് സുബ്രഹ്മണ്യന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് യുഡിഎഫ് പക്ഷത്തേക്ക് മാറിയിരുന്നു.
ഇതിനിടെ പ്രസിഡന്റ് സ്ഥാനം ലീഗിന് വേണമെന്ന ആവശ്യം ലീഗ് അംഗങ്ങള്‍ ഉന്നയിച്ചു. കൂടാതെ, അംഗങ്ങളോട് ആലോചിക്കാതെയാണ് യുഡിഎഫ്. നേതൃത്വം അവിശ്വാസത്തെ എതിര്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ്. അംഗം രാജിവെച്ചത്. ഇതോടെ ഇരുമുന്നണികളുടെയും അംഗബലം തുല്യമാവുകയും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: