മലപ്പുറം: നെല്‍ച്ചെടികള്‍ക്ക് ഗാളീച്ച രോഗം വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. രണ്ടാംവിള നടത്തിയ പാടശേഖരങ്ങളിലാണ് രോഗം വ്യാപകമായി കണ്ടുവരുന്നത്. നടീല്‍ കഴിഞ്ഞ് രണ്ടാഴ്ചയോളമെത്തിയ നെല്‍ച്ചെടികളിലാണ് ഇത്തരം ഈച്ചകളുടെ ശല്യം രൂക്ഷമായത്.
നടീല്‍ കഴിഞ്ഞ അവസരത്തില്‍ തന്നെ ഗാളീച്ചകള് ചെടിയുടെ തൂമ്പില്‍ മുട്ടയിടുകയാണ്. പിന്നീട് നെല്‍ച്ചെടികള്‍ വളര്‍ച്ചയെത്തുന്നതോടെ പുതിയതായി വരുന്ന കൂമ്പ് കുഴല്‍ രൂപത്തിലാകുന്നതാണ് രോഗം. ഇതോടെ ചെടിയുടെ വളര്‍ച്ച മുരടിച്ച് മൂപ്പെത്തും മുന്‍പെ കതിരിടുന്ന അവസ്ഥയാണ്. ഞാറ്റടികള്‍ തയാറാക്കിയതിന് ശേഷം പറിച്ചുനടാന്‍ വൈകുന്നതും നട്ട ശേഷം കനത്ത മഴ പെയ്തതുമാണ് രോഗം വരാന്‍ കാരണം.
പ്രതിരോധ മരുന്ന് തളിച്ചാല്‍ രോഗവ്യാപനം തടയാമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: