തിരുന്നാവായ: അപൂര്‍വ്വയിനം പക്ഷികളുടെ സാന്നിദ്ധ്യവും അവയുടെ ആവാസത്തിനാവശ്യമായ ജൈവ സമ്പത്തിന്റെ സമ്പുഷ്ടി കൊണ്ടും തിരുന്നാവായയെ അന്താരാഷ്ട്ര പക്ഷി ഭൂപടത്തിലേക്ക് ഉള്‍പ്പെടുത്തുമെന്ന് പക്ഷി നിരീക്ഷകരായ ഡോ.ആദില്‍ നെഫര്, ഡോ. സഹീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര പക്ഷി ഗവേഷണ സ്ഥാപനമായ ദി കോര്‍ണല്‍ ലാബ് മുഖേനെ ലോകത്തെ മുഴുവന്‍ പക്ഷി നിരീക്ഷകര്‍ക്കും തിരുന്നാവായയുടെ പക്ഷി സങ്കേതം പരിചയപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇന്ന് തന്നെ ആരംഭിച്ചതായി അവര്‍ പറഞ്ഞു. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ ഭാഗമായുള്ള ഗ്രീന്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരുന്നാവായ പഞ്ചായത്തിനെ കമ്മ്യൂണിറ്റി റിസര്‍വ്വിലൂടെ പക്ഷി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാന്‍ ഐക്യകണ്ഠേന പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ഗ്രീന്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് കൊണ്ട് അറിയിച്ചു. റീ-എക്കൗ പ്രസിഡന്റ് സി.പി.എം.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
കാളികാവ് റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.റഹീസ് മുഖ്യ പ്രഭാഷണം നടത്തി. പക്ഷികളും പക്ഷി സംരക്ഷണവും എന്ന വിഷയത്തില്‍ ഗവേഷക ലതിക കതിരൂര്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുളക്കല്‍ മുഹമ്മദാലി, ഇ.എന്‍.കെ അലി, ചങ്ങമ്പള്ള മുസ്തഫ ഗുരുക്കള്‍, ഷാജി ചെറു പാണക്കാടന്, എം.പി.എ ലത്തീഫ്, എം.കെ സതീഷ് ബാബു, കെ.പി.ഷാനിയാസ്, വി.ഇസ്ഹാഖ്, വി.ബിന്ദു, എന്‍.ജയശ്രീ, പാമ്പലത്ത് ഫസലു എന്നിവര്‍ സംസാരിച്ചു.
രാവിലെ നടന്ന പക്ഷി സംരക്ഷണ ബോധവല്കരണ റാലി കാടാമ്പുഴ മൂസ ഫ്ളാഗ് ഓഫ് ചെയ്തു. മോനുട്ടി പൊയ്ലിശ്ശേരി, സതീശന് കളിച്ചാത്ത്, ചിറക്കല്‍ ഉമ്മര്‍, അബ്ദുല്‍ വാഹിദ് പല്ലാര്‍, സി.ഖിളര്‍, റഫീഖ് വട്ടേക്കാട്, വി.കെ സിദ്ദീഖ്, സി.കെ നവാസ്, തസ്ലീന കെ.പി എന്നിവര്‍ നേതൃത്വം നല്കി.
വാളക്കുളം കെഎംഎച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പക്ഷി നിരീക്ഷണത്തിന് ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍, എം.സാദിഖ് തിരുന്നാവായ, നജീബ് പുളിക്കല്‍, ടി.മുഹമ്മദ്, ഇ.കെ അല്‍താഫ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് ഏതാനും അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്താനായിട്ടുണ്ട്. സമഗ്ര പഠനത്തിനായി ബേര്‍ഡ്സ് റിസര്‍ച്ചിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: