പരപ്പനങ്ങാടി: മീന്‍ ലോറിയിലെ മലിനജലം ഓടയിലൊഴുക്കിയതിനാല് പരപ്പനങ്ങാടി ബിഇഎം സ്കൂള്‍ പരിസരമാകെ ദുര്‍ഗന്ധപൂരിതം.
രാത്രികാലങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറികളിലെ മാലിന്യമാണ് പൈപ്പ് വഴി ഓടകളിലേക്ക് തള്ളപ്പെടുന്നത്.
പരപ്പനങ്ങാടി തീര്‍ദേശത്ത് നിന്നും മത്സ്യം കയറ്റാനെത്തുന്ന ഇന്‍സുലേറ്റഡ് കാബിന് ലോറികള്‍ പലതും വഴിയരികില്‍ മാലിന്യം വിതറിയാണ് കടന്നു പോകുന്നത്.
ഇത്തരം വണ്ടികളില്‍ ഐസ് ഉരുകുന്ന മലിനജലം ശേഖരിക്കാന്‍ ടാങ്കുകള്‍ ഘടിപ്പിക്കണമെന്ന് നിയമമുണ്ടെങ്കിലും നേരിട്ട് റ്റിയൂബ് വഴി റോഡിലൊഴുക്കുന്നതാണ് പതിവ് കാഴ്ച.
റയില്‍വേ ലെവല്‍ ക്രോസില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്നും മലിന ജലമൊഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടാലും പോലീസോ മോട്ടോര്‍ വാഹന വകുപ്പോ നടപടിയെടുക്കാറില്ല.
പൊതുസ്ഥലങ്ങളില്‍ അശ്രദ്ധമായി മാലിന്യമൊഴുക്കുന്നത് കാരണം സ്കൂള്‍ പരിസരങ്ങള്‍ പോലും മലിനപ്പെടുകയാണ്. സ്കൂള്‍ അധികൃതരും നാട്ടുകാരും ആരോഗ്യ വകുപ്പിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: