കരുവാരകുണ്ട്: 1.19 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ച സംഭവത്തില്‍ പണത്തിന്റെ ഉടമതിരൂര് സ്വദേശിയായ പ്രവാസിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂരിലെ മങ്ങാട്ടുപള്ളിമാലില് ഫൈറൂസ് എന്ന ഫിറോസി(40)ന്റെതാണ് പണം. ഇയാള്‍ ഖത്തറിലാണുള്ളതെന്ന് കരുവാരകുണ്ട് എസ്.ഐ പി.ജ്യോതീന്ദ്രകുമാര്‍ അറിയിച്ചു. പണവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ആരാമ്പ്രം സ്വദേശികളായ കരിപ്പൂര്‍ വീട്ടില്‍ റിയാസ്(27), ചെട്ടിയന്കണ്ടിയില് മുജീബ് (36) എന്നിവരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് ലഭിച്ച പണം ചെറുകിട വിതരണക്കാര്‍ക്ക് എത്തിക്കുന്ന ചുമതലയാണ് ഇവര്‍ക്കുള്ളത്. അതേസമയം എവിടെ നിന്നാണ് കോയമ്പത്തൂരിലേക്ക് ഇത് എത്തിയതെന്ന് പ്രതികള്ക്കറിയില്ല. കരുവാരകുണ്ട് എസ്ഐ പി.ജ്യോതീന്ദ്രകുമാര്‍, പാണ്ടിക്കാട് എസ്.ഐ ദയാശീലന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: