നിലമ്പൂര്‍: ജല അതോറിറ്റി വെട്ടിപ്പൊളിച്ച കെഎന്‍ജി റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു. ചന്തക്കുന്ന് മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോ വരെയുള്ള നാലര കിലോമീറ്റര്‍ ഭാഗമാണ് നന്നാക്കുന്നത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴികള്‍ നികത്തി ടാറിംഗ് പ്രവൃത്തിയാണ് നടത്തുന്നത്. റോഡ് നന്നാക്കുന്നതിന് ജലവിഭവ വകുപ്പ് പൊതുമരാമത്തിന് 41 ലക്ഷം നല്കി.
രണ്ടു ഘട്ടമായി നടത്തുന്ന ആദ്യഘട്ടം നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുതല്‍ കെഎസ്ആര്‍ടിസി വരെ പ്രവൃത്തി പൂര്‍ത്തീയാക്കും. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് പൈപ്പ് സ്ഥാപിച്ചതിനു ശേഷവും മാസങ്ങളായി നികത്താതെ കിടക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: