മലപ്പുറം: കര്‍ഷക മോര്‍ച്ച മലയോര മേഖലാ പഠന ക്യാമ്പ് കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി. സി. മോഹനന് ഉദ്ഘാടനം ചെയ്തു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ 270 പദ്ധതികളിലെ 2461 വിഭാഗങ്ങളാക്കി കര്‍ഷക മേഖലയെ വികസിപ്പിക്കുന്നതിനുള്ള പദ്ധതി കേരളത്തില്‍ നാമമാത്രമായാണ് നടപ്പിലാക്കി വരുന്നതെന്ന് പി. സി. മോഹനന് പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നം വെള്ളത്തിന്റെ ക്ഷാമമാണ്. 44 നദികളും ധാരാളം ജലസ്രോതസ്സുകള്‍ ഉണ്ടായിട്ടും പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. കാലവര്‍ഷവും തുലാവര്‍ഷവും കണക്കാക്കി പരമ്പരാഗത കൃഷി മാത്രമാണ് ഇന്നും കേരളത്തില്‍ നടപ്പിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക മോര്‍ച്ച സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ. വേലായുധന് അധ്യക്ഷത വഹിച്ചു. നെല്ല്, റബ്ബര്‍ കൃഷി സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അനിലും നാളികേര, ക്ഷീര കൃഷികളെ സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ബാലകൃഷ്ണനും ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് പി. ആര്. മുരളീധരന് സമാപന പ്രസംഗം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്, സെക്രട്ടറി കെ. പി. ബാബുരാജ്, പി. പി. ഗണേശന്, ഐ. പി. ശിവദാസന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിതാനന്ദന്, സെക്രട്ടറി എ. പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: