പരപ്പനങ്ങാടി: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങള്‍ക്കു മേല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള പെന്‍ഷനേഴ്സ് സംഘം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
നിരക്കു വര്‍ദ്ധന പെന്‍ഷന്‍കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദു:സഹമാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജന.സെക്രട്ടറി എംകെ സദാനന്ദന് പറഞ്ഞു. പി ദേവദാസന്, കെ.പി. നാരായണന്, കെ. ടി. ശാസ്താ കരുണന്, പി. ഷണ്മുഖന്, കെ. വി. ബാലന്, സി. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: