പെരിന്തല്‍മണ്ണ: വെള്ളാട്ട് പുത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടി. തമിഴ്നാട് മോസന്പേട്ട സ്വദേശി നൂറുള്ള(35) ആണ് പിടിയിലായത്. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം. പുത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ അയ്യപ്പന് ശ്രീകൃഷ്ണന് എന്നീ ഉപദേവതമാരുടെ ശ്രീകോവിലിന്റെ വാതിലുകള്‍ പൊളിച്ച് അകത്ത് കടന്ന സംഘം ഭണ്ഡാരം കുത്തിപ്പൊളിച്ച് അതിലെ പണം കവരുകയായിരുന്നു. സംഘത്തിലുള്ള മറ്റുള്ളവരെ എത്രയും വേഗം പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ സിഐ ടി.എസ്.ബിനു, എസ്ഐ വി.കെ.കമറുദ്ദീന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: