മലപ്പുറം: കഞ്ഞിപ്പുരമൂടാല്‍ ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു. ദേശീയപാത 66ന്റെ ബദല്‍ റോഡാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ്. യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനായി 10 കോടി ഉള്‍പ്പെടെ 25 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂമിക്ക് മാത്രമായി 40 കോടിയിലധികം രൂപ ആവശ്യമുള്ളതായി കളക്ടര്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 10 കോടി കൂടി ഭൂമിക്കുവേണ്ടി അധികത്തുക നല്കി. ഇനിയും 23 കോടി കൂടി ആവശ്യമാണെന്നതിനാല്‍ ആ തുക കൂടി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: