മഞ്ചേരി: സമന്‍സ് നടത്താനെത്തിയ ജില്ലാ കോടതി പ്രോസസ് സര്‍വെയറെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജിക്ക് പരാതി നല്കി.
അരീക്കോട് കാവനൂര്‍ ഇരിവേറ്റി സ്വദേശികളായ ചെറുകുളത്തിങ്ങല് അഹമ്മദ്കുട്ടി, സഹോദരന് ഉമ്മര്‍, മാളിയേക്കല്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് മഞ്ചേരി ജില്ലാ കോടതി പ്രോസസ് സര്‍വെയര്‍ മുബഷീര്‍ ജില്ലാ ജഡ്ജി എ.ബദറുദ്ദീന്‍ പരാതി നല്‍കിയത്.
ഒന്നിന് വൈകിട്ട് നാലു മണിക്ക് ഇരിവേറ്റി പാറാട്ടുകുണ്ടിലാണ് സംഭവം. രണ്ടു കേസുകളില്‍ മഞ്ചേരി മുന്‍സിഫ് കോടതി പുറപ്പെടുവിച്ച ഇഞ്ചക്ഷന് ഉത്തരവുകള്‍ നടപ്പിലാക്കാനായി എത്തിയതായിരുന്നു മുബഷീര്‍. പ്രതികളും മക്കളും ചേര്‍ന്ന് രേഖകള്‍ ബലം പ്രയോഗിച്ച് തട്ടിയെടുത്ത ശേഷം മുബഷീറിനെ പിടിച്ചു തള്ളി പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പരാതിയില്‍ അരീക്കോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: