പത്തനംതിട്ട: രാജ്യത്തുടനീളം നൈപുണ്യവികസനവും മെച്ചപ്പെട്ടതൊഴിലും ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ നരേന്ദ്രമോദിസര്‍ക്കാര്‍ ആവിഷ്ക്കരിച്ചപ്രധാനമന്ത്രി കൗശല്‍ കേന്ദ്ര പത്തനംതിട്ടയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗിലാണ് നൈപുണ്യവികസനപരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കും.
കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രനൈപുണ്യവികസനതൊഴില്മന്ത്രാലയം നടപ്പാക്കുന്ന ഈപദ്ധതിയില്എട്ടാംക്ളാസ്,മുതല്‍ പിജിതലം വരെയുള്ളവര്‍ക്കായി ആറു തരം കോഴ്സുകളാണ് പത്തനംതിട്ടയിലെകൗശല് കേന്ദ്രയില്‍ പഠിപ്പിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ളാസ്റൂം,കമ്പ്യൂട്ടര്‍ലാബ് അടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും സൗജന്യമായി പഠനം നടത്താവുന്ന ഇവിടെ പതിനെട്ടിനും നാല്പതിനുമിടയില് പ്രായമുളളവരെയാണ് കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. അപേക്ഷകരായിരജിസ്റ്റര്ചെയ്യുന്നവരെ കൗണ്‍സിലിംഗിലൂടെ ഏതെങ്കിലും ഒരു തൊഴില്‍ പഠിക്കാന്‍ പൂര്‍ണ മനസുണ്ടോയെന്നറിഞ്ഞ ശേഷമാണ് പ്രവേശനം നല്‍കുന്നത്. കൗശല്‍ കേന്ദ്രങ്ങളിലെ ഓരോ ക്ളാസ് റൂമിലും സി സിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ ക്ളാസെടുക്കല്‍, പഠിതാക്കളെ വിലയിരുത്തല്‍, കൃത്യമായ ഹാജര്‍ തുടങ്ങിയവ കൗശല്‍ കേന്ദ്രയുടെ വിവിധതലങ്ങളിലെ ഓഫിസുകളില്‍ എല്ലാ ദിവസവും നിരീക്ഷിക്കും. ഓരോ പഠിതാവിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ ശരാശരി ഇരുപത്തിഅയ്യായിരത്തിലേറെ രൂപ ചിലവഴിക്കുന്നതായാണ് ഏകദേശകണക്ക്.
ലോജിസ്റ്റിക് മാനേജ് മെന്റ് (വെയര്‍ഹൗസിംഗ് മേഖലയില്‍ തൊഴില്‍), ഡൊമസ്റ്റിക് നോണ്‍ വോയ്സ് ബി. പി. ഒ (കമ്പിനികളില്‍ ഉപഭോക്താക്കളുമായി ഓണ്‍ലൈനില്‍ ശബ്ദരഹിത ആശയവിനിമയം), ജൂവലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് (ജൂവലറി സെയില്‍സ് ),സെയില്‍സ് അസോസിയേറ്റ് (കടകളില്‍ സെയില്‍സ് മാന്‍), അപ്പാരല്‍ ട്രെയിനിംഗ് (തയ്യല്‍, ഡിസൈനിംഗ് ജോലികള്‍), ഹാന്‍ഡി ക്രാഫ്റ്റ് (കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം)എന്നീകോഴ്സുകളാണ്പത്തനംതിട്ടയിലെകേന്ദ്രത്തില് പഠിപ്പിക്കുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിലഭ്യതഉറപ്പുവരുത്തുന്നതിനുള്ളവിഭാഗവും കേന്ദ്രത്തിലുണ്ട്
ഒരു ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം. ഒരു ബാച്ചിന്റെ കോഴ്സ് കാലാവധി രണ്ടു മുതല്‍ നാല് മാസം വരെ. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത് കൊല്‍ക്കത്ത ആസ്ഥാനമായ എഡ്യു ജോബ് എന്ന സ്ഥാപനമാണ്. നാളെ രാവിലെ10ന് ആന്റോആന്റണി എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും.വീണാജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: