കൊളത്തൂര്‍: വിളയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്ഡുകളുള്കൊളളുന്ന ചിറക്കല്‍ പ്രദേശത്ത് സ്ഥാപിച്ച ചടയന്‍പാറ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തനരഹിതം. കനാലുകള്‍ നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ഭൂവുടമകള്‍ നല്‍കാത്തതാണ് കാരണം.
35 എച്ച്പി പവറുള്ള രണ്ട് മോട്ടറുകളുടെ പമ്പ് സെറ്റുകളും തുരുമ്പെടുത്ത് നാശത്തിലാണ്. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ പഞ്ചായത്തിലെ 115 ഏക്കര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താനാവും. മാത്രമല്ല വിളയൂരിനോട് അതിര്‍ത്തി പങ്കിടുന്ന കുലുക്കല്ലൂര്‍ പഞ്ചായത്തിലെ കൃഷിഭൂമിയിലും വെള്ളമെത്തും. ദീര്ഘദൃഷ്ടിയില്ലാതെയുള്ള വികസന കാഴ്ച്ചപ്പാടാണ് ഈ പദ്ധതിയെ ഇത്തൊരവസ്ഥയിലെത്തിച്ചത്.
വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, കൃഷി ഓഫീസര്‍ വി.പി സിന്ധു, അസിസ്റ്റന്റ് ഓഫീസര്‍ ജീന എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പാടശേഖര സമിതി പ്രസിഡന്റ് മൊയ്തീന്‍കുട്ടി, സെക്രട്ടറി ഷെമീര്‍ ഞെളിയത്തൊടി, ഉസ്സന്‍ എന്നിവര്‍ നിലവിലെ അവസ്ഥ അധികൃതരുമായി പങ്കുവെച്ചു. സ്ഥലമുടമകളുമായി സംസാരിച്ച് എത്രയും പെട്ടെന്ന് പദ്ധതി പുനരാരംഭിക്കാനാണ്അധികൃതരുടെ തീരുമാനം. സ്ഥലം കിട്ടിയില്ലെങ്കില്‍ പകരം സംവിധാനവും ആലോചനയിലാണെന്ന് കൃഷി ഓഫീസര്‍ വി.പി സിന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: