പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ല മുന്‍വര്‍ഷത്തേക്കാള്‍ പിന്നില്‍. ഈവര്‍ഷം ലേബര്‍ ബജറ്റിന്റെ 41 ശതമാനംതൊഴില്ദിനങ്ങള് മാത്രമേ സൃഷ്ടിക്കാനായുള്ളൂ.മുന്‍വര്‍ഷം ഇതേ സമയം ലേബര്‍ ബജറ്റിന്റെ 48 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിരുന്നു.പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ല മുന്‍വര്‍ഷത്തേക്കാള്‍ പിന്നില്‍. ഈവര്‍ഷം ലേബര്‍ ബജറ്റിന്റെ 41 ശതമാനംതൊഴില്ദിനങ്ങള് മാത്രമേ സൃഷ്ടിക്കാനായുള്ളൂ.മുന്‍വര്‍ഷം ഇതേ സമയം ലേബര്‍ ബജറ്റിന്റെ 48 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിരുന്നു.ജില്ലയില്‍ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍ ബജറ്റില്‍ 18,54,000 തൊഴില്‍ ദിനങ്ങളാണ്ഉള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 7,52,674 തൊഴില്‍ ദിനങ്ങള്മാത്രമേ സൃഷ്ടിക്കാനായിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനമാണ് ജില്ലയ്ക്ക്.സംസ്ഥാന ശരാശരി 36.68 ആണ്. അംഗീകരിച്ച പദ്ധതി അടങ്കലായ 79.72 കോടിയില്‍ 24.31 കോടി രൂപയാണ് ഇതുവരെയുളള ചെലവ.് പറക്കോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയില്‍ മികവു കാട്ടിയത്. ഇവിടെയുളള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി ലക്ഷ്യമിട്ട തൊഴില്‍ ദിനങ്ങളില്‍ 66 ശതമാനത്തോളം ഇതിനകം കൈവരിച്ചു. ഇലന്തൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് 15.24 ശതമാനം. റാന്നി 46.15, മല്ലപ്പളളി 32.16, പന്തളം 28, കോന്നി 23,കോയിപ്രം 20.68, പുളിക്കീഴ് 22 ശതമാനം എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകള്‍ നല്കിയ തൊഴില്‍ദിനങ്ങള്‍. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കൊടുമണ്‍ ഗ്രാമപഞ്ചായത്താണ്. ആകെ ലേബര്‍ ബജറ്റിന്റെ 61.48 ശതമാനം. കടമ്പനാട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 53 ശതമാനത്തിലധികം തുക ചെലവഴിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ ലക്ഷ്യമിട്ട 70,410 ദിനങ്ങളില്‍ 60,505 ഉം (86ശതമാനം) നല്കി. ഏറത്ത്77ഉം കൊടുമണ്‍75 ഉം ശതമാനം തൊഴില്‍ദിനങ്ങള്‍ നല്കി. ജില്ലയില്‍ ഏറ്റവും കുറവ് തുക ചെലവഴിച്ചത് മലയാലപ്പുഴ ഗ്രാമപഞ്ചായത്താണ്. ഇവിടെ ഇതുവരെ 7.49 ശതമാനം മാത്രമാണ് ചെലവ്. അരുവാപ്പുലം, മൈലപ്ര ഗ്രാമപഞ്ചായത്തുകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെലവ്. കേരളം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിനാല്‍ പദ്ധതിയില്‍ ഒരു കുടുംബത്തിന് 150 ദിവസം വരെ തൊഴില്‍ നല്‍കാം. ജില്ലയില്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകൊച്ചു എന്ന തൊഴിലാളിയുടെ കുടുംബമാണ് ഇതുവരെ 150 ദിവസം തൊഴില്‍ നേടിയത്. 33 കുടുംബങ്ങള്‍ 100 ദിവസം തൊഴില്‍ ചെയ്തു. ഈ വര്‍ഷം അയ്യായിരത്തിലധികം പേര്‍ക്ക് 100 ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുളളതെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ഡിസംബറിനകം ലക്ഷ്യമിട്ട ലേബര്‍ ബജറ്റിന്റെ 75 ശതമാനത്തിലധികം നേടുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്നും,മാര്‍ച്ച് മാസത്തോടെ പദ്ധതി നൂറ് ശതമാനവും ലക്ഷ്യം കൈവരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: