പൂക്കോട്ടുംപാടം: കാട്ടാന ശല്ല്യം രൂക്ഷമായ കവളമുക്കട്ട, വീരളിമുണ്ട പ്രദേശത്തെ ജനങ്ങള്‍ കവളമുക്കട്ട ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച നടത്തി.
കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. റബ്ബര്‍ തോട്ടങ്ങള്‍ മുറിച്ച് പോയ സഥലങ്ങളില്‍ കൈതച്ചക്ക കൃഷി നടത്തുന്നതാണ് ആനയെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കൃഷി നഷ്ടം പറഞ്ഞ് പലരും കൈതച്ചക്ക കൃഷി ഉപേഷിക്കുന്നത് മൂലം കാവല്ക്കാരില്ലത്തതും ആനയുടെ യാത്ര സുഗമമാക്കുന്നുണ്ട്. പകല്‍ പോലും ആന ഇറങ്ങുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഫോറസ്റ്റ് ഓഫീസിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് വാര്‍ഡംഗം അനീഷ് കവളമുക്കട്ടയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ചര്‍ കെ.ജി.ബാലനുമായി ചര്‍ച്ച നടത്തി. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ എസ് സണ്ണുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടുത്ത ദിവസം തന്നെ എലിഫന്റ് സ്ക്വാഡിനെ നിയോഗിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. കെ.വാസുദേവന്‍, കെ.എം.അനില്‍കുമാര്‍, ജിന്‍സ്, മുസ്തഫ, ജലീല്‍, കുഞ്ഞാവ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: