മലപ്പുറം: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഇന്ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
രാവിലെ 9.30ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയില്‍ നളിന്‍ കട്ടീല്‍ എംപി, വത്സന് തില്ലങ്കേരി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: