പന്തളം: ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്നലെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ കളനട ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടള്ള ഒരുക്കങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കാണ് പന്തളത്തിന്റെ ഭാഗം തന്നെയായ കുളനടയ്ക്കുള്ളത്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനും മറ്റു സൗകര്യങ്ങളൊരുക്കാനും കുളനട ഗ്രാമപഞ്ചായത്തും പ്രധാന പങ്കാണു വഹിക്കുന്നത്. എന്നിട്ടും കുളനട ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ പഞ്ചായത്തില്‍ ഭരണം നടത്തുന്നത്. ഇതാകാം ഒഴിവാക്കിയതിനു പിന്നിലെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: