തിരൂര്‍: ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തിന് തിരിതെളിഞ്ഞു. ഇതിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പിന്നണിഗായകന്‍ പി.ജയചന്ദ്രന് പ്രഥമ ആഞ്ജനേയ കീര്‍ത്തി പുരസ്കാരം ക്ഷേത്രം ട്രസ്റ്റി ടി.ആര്.രാമവര്‍മ്മ സമ്മാനിച്ചു. ഭക്തിഗാനസുധകൊണ്ട് ശിലയെ അലിയിച്ച ശ്രീആഞ്ജനേയ സ്വാമിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചത് പുണ്യമാണെന്ന് പി.ജയചന്ദ്രന് പറഞ്ഞു.
തുടര്‍ന്ന് ചൈതന്യ നൃത്തസംഗീത കലാകേന്ദ്രയുടെ നൃത്തസന്ധ്യയും സുധീര്‍ കടലുണ്ടി നേതൃത്വം നല്കിയ ഭക്തിഗാനമേളയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: