അങ്ങാടിപ്പുറം: വൈലോങ്ങരയില്‍ ജലവകുപ്പിന്റെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. നിരവധി തവണ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ആയിട്ടില്ല. വലിയ ശക്തിയോടെ പൊട്ടിയൊലിക്കുന്ന വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. കാല്‍നടയായി റോഡിലൂടെ സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ ദേഹത്തേക്ക് വാഹനങ്ങള്‍ പോകുമ്പോള്‍ ചളിവെള്ളം തെറിക്കുന്നതും പതിവായിരിക്കുന്നു.
വൈലോങ്ങര ജംഗ്ഷനില്‍ മൂന്ന് സ്ഥലങ്ങളിലായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വാര്‍ഡ് മെമ്പറും ജനങ്ങളും പലതവണ പൈപ്പ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജലവകുപ്പിനെ സമീപിച്ചിരുന്നു. പക്ഷേ ആരും തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായിട്ടില്ല. കടുത്ത വേനലിന് ശേഷം ഗ്രാമത്തില്‍ കുടിവെള്ള പ്രശ്നം അതിരൂക്ഷമായിരുന്നു. അത് ഏകദേശം ശരിയായി വരുന്നതിനിടയിലാണ് വെള്ളം പാഴാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: