കാസര്‍കോട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ മഞ്ചേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളില്‍ കന്നുകാലി കര്‍ഷകര്‍ക്ക് വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെയുളള സമയങ്ങളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിന് ഓരോ ബ്ലോക്കിലും ഓരോ വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലിന്റെ രജിസ്ട്രേഷനുമാണ് യോഗ്യത. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അതാത് ബ്ലോക്കിന്റെ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 39,500 രൂപ പ്രതിഫലമായി ലഭിക്കും. കാസര്‍കോട് റെയില്വെസ്റ്റേഷന് റോഡില്‍ ക്ലോക്ക് ടവറിന് സമീപം തായലങ്ങാടി, മൃഗസംരക്ഷണ വകുപ്പിന്റെ എഡി സി പി ഓഫീസിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 25 ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 225483.
പ്രതികരിക്കാൻ ഇവിടെ എഴുതുക: