തിരുവല്ല: അപര്യാപ്തതകള്‍ കൊണ്ട് വീര്‍പ്പുമുട്ടി താലൂക്കിലെ ആയുര്‍വേദ ആശുപത്രികള്‍ നഗരസഭയിലും ആറ് പഞ്ചായത്തുകളിലുമായി ഒരു ആയുര്‍വേദ ആശുപത്രിയും ആറ് ഡിസ്പെന്‍സറികളുമാണ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ കീഴില്‍ വാരിക്കാട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മാത്രമാണ് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമാകുന്നത്.
സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ക്കുന്ന ആശുപത്രിയില്‍ പത്ത് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഉള്ളത്. പ്രതിദിനം നൂറോളം പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്ന് ഡോക്ടറന്മാരുടെ സേവനം ലഭ്യമാണ്. രണ്ട് നേഴ്സ്, മൂന്ന് നഴ്സിങ്ങ് അസിസ്റ്റന്റ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു അറ്റന്റര്‍ എന്നിവരാണ് മറ്റ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: