വളാഞ്ചേരി: 3200 മില്ലീ ഗ്രാം ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ആരിഫുള്‍ ഇസ്ലാം(29)നെയാണ് കുറ്റിപ്പുറം എക്സൈസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടയിലാണ് വളാഞ്ചേരി കാര്‍ത്തിക തിയറ്ററിന് സമീപത്ത് നിന്ന് ഇയാള്‍ പിടിയിലായത്. 70 ഓളം പായ്ക്കറ്റ് ബ്രൗണ്‍ ഷുഗറും കണ്ടെടുത്തു. മലയാളികളായ ചില ഇടനിലക്കാര്‍ വഴിയാണ് മയക്കുമരുന്ന് വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു. പിടിച്ചെടുത്ത ബ്രൗണ്‍ ഷുഗര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചതാണെന്നും ഇടനിലക്കാരായ മലയാളികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ വി.ആര്.രാജേഷ്, സിഇഒമാരായ ഷിബു ശങ്കര്‍, എ.ഹംസ, രാജീവ് കുമാര്‍ ഗിരീഷ്, സജിത്ത്, ഗണേഷന് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: