കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ കേടായ പുതിയ ഓട്ടോക്ലേവ് യന്ത്രം ഒരാഴ്ചയ്ക്കകം മാറ്റി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. യന്ത്രത്തിന് മൂന്നു വര്‍ഷത്തെ ഗ്യാരന്റിയുണ്ടെന്നും കേടായ സാഹചര്യത്തില്‍ മാറ്റി നല്കുവാന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് യന്ത്രം സ്ഥാപിച്ചത്. കരാര്‍ പ്രകാരം യന്ത്രം മാറ്റി നല്‍കണം.
അതിനിടെ താല്‍ക്കാലിക ആവശ്യത്തിനായി പഴയ ഓട്ടോക്ലേവ് യന്ത്രം അറ്റകുറ്റപണി നടത്തി ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റ പണി നാളെ നടക്കും. ബുധനാഴ്ച മുതല്‍ ശസ്ത്രകിയകള്‍ പഴയ പോലെ നടത്തുവാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: