കാസര്‍കോട:് കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് കീഴില്‍ വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ നിശ്ചിത തീയ്യതിക്കകം മുഴുവന്‍ കുടിശ്ശികയും അടച്ചു തീര്‍ക്കണമെന്ന് അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വീഴ്ച വരുത്തുന്നവരുടെ കുടിവെള്ള കണക്ഷന് വിേഛദിക്കും. കുടിശ്ശിക ഈടാക്കുന്നതിനായി ഇനിയോരറിയിപ്പുകൂടാതെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിലേക്ക് അറിയിക്കും. ദൈ്വമാസ ബില്ല് ലഭിച്ചിട്ടുള്ളവര്‍ക്ക് മുന്‍കൂറായി ഒരു വര്‍ഷത്തേക്ക് വെള്ളക്കരം 5 ശതമാനം ഇളവ് അനുവദിച്ച് അടക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പുതുതായി കുടിവെള്ള കണക്ഷന് ആവശ്യമുള്ളവര്‍ വിദ്യാനഗറിലുള്ള ഓഫീസുമായി ബന്ധപ്പെട്ടാല്‍ ജല അതോറിറ്റി നേരിട്ട് ഡിപ്പാര്‍ട്ട്മെന്റ് നിരക്കില്‍ കണക്ഷന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: