വളാഞ്ചേരി: പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട ഓട്ടോറിക്ഷകളെ പറ്റി വിവരം ശേഖരിക്കാനെത്തിയ ഡ്രൈവര്‍മാരോടും, യൂണിയന് നേതാക്കളോടും പോലീസുകാരന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വളാഞ്ചേരി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ച ഓട്ടോ വിട്ടുകിട്ടുന്നതുമായിബന്ധപ്പെട്ട് മോട്ടോര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനാ നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി എസ്ഐയുമായി സംസാരിച്ചതിനെ തുടര്‍ന്ന് വാഹനം കൊണ്ടുപോകാന്‍ അനുവാദം ലഭിച്ചു. എസ്ഐ പുറത്തുപോയതിന് ശേഷം ഓട്ടോറിക്ഷകള്‍ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് മോശമായി പെറുമാറിയെന്നാരോപിച്ചാണ് ഓട്ടോ തൊഴിലാളികള്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പണിമുടക്കിയത്. പണിമുടക്കിയ ഓട്ടോ തോഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി. മോട്ടോര്‍ കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ജയകുമാര്‍, ഇ.പി.മുഹമ്മദലി, കെ.എം.ഷാജി, കെ.പി.ബാലകൃഷ്ണന്, മുഹമ്മദ്കുട്ടി കരേക്കാട്, സി.കെ.സുരേഷ്, സി.ഹംസ, വി.പി.മുനീര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: