പൊന്നാനി: സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പുള്ളപ്രം മേഖലയില്‍ അക്രമം അഴിച്ചുവിടുന്നു. മാരാകായുധങ്ങളും ബോംബുകളുമായെത്തിയ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
ജനവാസകേന്ദ്രത്തിലേക്ക് ബോംബെറിഞ്ഞ് പ്രകോപനപരമായ മുദ്രവാക്യങ്ങള്‍ മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തമ്പടിച്ചിരുന്നു.
എന്നാല്‍ സിപിഎമ്മുകാരെ തടയാനോ പിന്തിരിപ്പിക്കാനോ പോലീസ് ശ്രമിച്ചില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പൊന്നാനി മണ്ഡല് കാര്യവാഹ് സജിത്തിന് ബൈക്കിലെത്തിയ മൂന്നംഗസംഘം മര്‍ദ്ദിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സജിത്ത്. ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
ജനരക്ഷായാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ദുര്ഗ്ഗനഗറിലെ കൊടിമരം നശിപ്പിച്ചുയെന്ന് ആരോപിച്ചാണ് സിപിഎം അക്രമം നടത്തുന്നത്. എന്നാല്‍ ഇതുമായി ബിജെപിക്കോ ആര്‍എസ്എസിനോ ബന്ധമില്ല. കടവനാട്, ഹരിഹരമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
സിപിഎം ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തുകയാണ്. സംസ്ഥാന അധികാരത്തിന്റെ അഹങ്കാരത്തില്‍ അവര്‍ നടത്തുന്ന അക്രമങ്ങളെ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിജെപി മണ്ഡലം കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: