മലപ്പുറം: ദിവസങ്ങള്‍ നീണ്ട പ്രചാരണവും അവസാനവട്ട നിശബ്ദ പ്രചാരണവും അവസാനിച്ചു. ഇന്ന വേങ്ങര ബൂത്തിലേക്ക് നീങ്ങും. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 15നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചത്. 15ന്ാണ് ഫലപ്രഖ്യാപനം.
കെ.ജനചന്ദ്രന് മാസ്റ്റര്‍(എന്‍ഡിഎ), അഡ്വ.കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), അഡ്വ.പി.പി.ബഷീര്‍(എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലാണ് പ്രധാനമത്സരം. ശക്തമായ പ്രചാരണമാണ് മൂന്ന് മുന്നണികളും കാഴ്ചവെച്ചത്.
മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. മുന്നേറ്റും നടത്തുമെന്ന് എന്‍ഡിഎയും വിജയിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു. പക്ഷേ അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പില്‍ മനംമടുത്ത വേങ്ങരയിലെ ജനങ്ങള്‍ എത്രത്തോളം ബൂത്തിലേക്കെത്തുമെന്ന് കണ്ടറിയണം. പോളിംങ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് യുഡിഎഫ്. ഭൂരിപക്ഷം വര്‍ധിക്കുമെന്ന അവകാശവാദത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലില്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും ലീഗ് പ്രവര്‍ത്തകര്‍.
ആകെ 170006 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍ 87748 പേര്. സ്ത്രീകള്‍ 82258. എആര്‍ നഗര്‍, കണ്ണമംഗലം, ഈരകം, വേങ്ങര, പറപ്പൂര്, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര മണ്ഡലം. ഇതില്‍ വേങ്ങര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 35423. കുറവ് ഊരകം പഞ്ചായത്തിലും 10808.
നിശബ്ദപ്രചാരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ ബൂത്തിലെത്തിക്കാനുള്ള ശ്രമമായിരിക്കും മുന്നണികള്‍ നടത്തുക.
2016ല്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് പി.പി.ബഷീറിന് 34124 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ടി.ആലിഹാജിക്ക് 7055 വോട്ടും ലഭിച്ചിരുന്നു. 80 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള മണ്ഡലമാണ് വേങ്ങര. അതില്‍ സുന്നി വിഭാഗത്തിനാണ് മേല്‍ക്കൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: